
വാഷിംഗ്ടൺ: നാല് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ അതിവേഗത്തില്‍ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞ് ഇന്ത്യൻ വംശജയായ ജഡ്ജി ഇന്ദിരാ തൽവാനിയ ഹ്യുമാനിറ്റേറിയൻ പരോൾ അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടിയേറ്റത്. നാല് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎസിൽ താമസിക്കാനും സാധാരണയായി രണ്ട് വർഷത്തേക്ക് ജോലി ചെയ്യാനും അനുമതി നൽകുന്ന ബൈഡൻ ഭരണകൂടത്തിന്റെ കാലത്തെ ഹ്യുമാനിറ്റേറിയൻ പരോൾ പ്രോഗ്രാം അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ബോസ്റ്റണിലെ ഫെഡറൽ ജഡ്ജിയായ തൽവാനി, ഇന്ത്യൻ വംശജയാണ്. ക്യൂബ, ഹെയ്തി, നികാരഗ്വ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് രണ്ട് വർഷത്തേക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു ബൈഡൻ ഭരണകൂടത്തിന്റെ കാലത്തെ പ്രോഗ്രാം. ഇത് അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം അവർ തടഞ്ഞു. ഇത് കൂട്ട നാടുകടത്തൽ നടത്താനുള്ള ട്രംപിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിന് തിരിച്ചടിയായേക്കാം. പശ്ചാത്തല പരിശോധനകൾ വിജയിച്ച ആളുകളെ നിയമവിരുദ്ധ കുടിയേറ്റക്കാരെപ്പോലെ പരിഗണിക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നാണ് ജഡ്ജി ഇന്ദിരാ തൽവാനിയ വ്യക്തമാക്കിയത്.














