
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ യുവാവ് തട്ടിപ്പ് കേസില്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റിലായി. ന്യൂയോര്‍ക്കിലെ ലാഥമില്‍ താമസിക്കുന്ന മെഹുല്‍ ഗോസ്വാമി എന്ന 39 കാരനാണ് അറസ്റ്റിലായത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍വീസസില്‍ ജോലി ചെയ്തിരുന്ന ഗോസ്വാമി ഒരു സ്വകാര്യ കോണ്‍ട്രാക്ടറിലും ജോലി ചെയ്തിരുന്നു. സാറട്ടോഗ കൗണ്ടി ഷെരീഫ് ഓഫീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സംഗതി പുറത്തുവന്നതും അറസ്റ്റുണ്ടായതും. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്തു എന്നതടക്കമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ സംസ്ഥാനത്ത് നിന്ന് 50,000 ഡോളറിലധികം (ഏകദേശം 44 ലക്ഷം രൂപ) ശമ്പളമായി കൈപ്പറ്റിയെന്നും സംസ്ഥാനത്തിന്റെ നികുതിപ്പണം ദുരുപയോഗം ചെയ്തതായും കണ്ടെത്തി.
ഗോസ്വാമി 2022 മാര്‍ച്ചില്‍ മാള്‍ട്ട ആസ്ഥാനമായുള്ള ഒരു സെമികണ്ടക്ടര്‍ കമ്പനിയായ ഗ്ലോബല്‍ ഫൗണ്ടറീസില്‍ കോണ്‍ട്രാക്ടറായി രണ്ടാമത്തെ ജോലിയില്‍ പ്രവേശിച്ചു. ന്യൂയോര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രാക്ക് ചെയ്യുന്ന ഒരു പൊതു ഡാറ്റാബേസ് അനുസരിച്ച് 2024ല്‍ അദ്ദേഹത്തിന് 117,891 ഡോളര്‍ ശമ്പളമായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്കില്‍ പരമാവധി 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്ലാസ് സി കുറ്റകൃത്യമായ സെക്കന്‍ഡ് ഡിഗ്രിയിലെ വലിയ മോഷണക്കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോസ്വാമിയുടെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ക്ക് ജാമ്യം ലഭിക്കില്ല. ഒക്ടോബര്‍ പതിഞ്ചിനാണ് സാറട്ടോഗ കൗണ്ടി ഷെരീഫ് ഓഫീസ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.
Indian-origin man arrested in New York for Moonlighting.












