കൊവിഡ് ബൂസ്റ്റർ വാക്സിനുകളെ വിമർശിച്ച വിദഗ്ധൻ; യുഎസിലെ സുപ്രധാനമായ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ

വാഷിംഗ്ടൺ: വാക്സിൻ അംഗീകാരത്തിനും മറ്റ് ബയോളജിക്കൽ ഉൽപ്പന്നങ്ങൾക്കും ഉത്തരവാദിത്തമുള്ള വിഭാഗമായ സെൻ്റർ ഫോർ ബയോളജിക്സ് ഇവാലുവേഷൻ ആൻഡ് റിസർച്ചിൻ്റെ (CBER) പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ഡോ. വിനയ് പ്രസാദിനെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) തിരഞ്ഞെടുത്തു.

ചൊവ്വാഴ്ചയാണ് എഫ്‍ഡിഎ ഇത് പ്രഖ്യാപിച്ചത്. ഡോ. പീറ്റർ മാർക്സിന് പകരം വിനയ് പ്രസാദ് ചുമതലയേല്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ സമയത്ത് ഓപ്പറേഷൻ വാർപ്പ് സ്പീഡിന് നേതൃത്വം നൽകുന്നതിൽ സഹായിച്ച മാർക്സ്, മാർച്ചിൽ എഫ്‍ഡിഎ വിട്ടുപോയിരുന്നു. അതിനുശേഷം ആ സ്ഥാനം ഒരു താൽക്കാലിക ഡയറക്ടറാണ് വഹിച്ചിരുന്നത്.

ഡോ. വിനയ് പ്രസാദ് തന്‍റെ ശക്തമായ അഭിപ്രായങ്ങൾക്ക് പേരുകേട്ടയാളാണ്, പ്രത്യേകിച്ചും കൊവിഡ് 19 വാക്സിൻ ബൂസ്റ്ററുകൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിമർശനങ്ങൾ ശ്രദ്ധേയമായിരുന്നു. ബൂസ്റ്റർ ഷോട്ടുകൾ അംഗീകരിക്കുന്നതിന് മുമ്പുള്ള ശരിയായ പരിശോധനകളുടെ അഭാവത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide