
മസാച്യുസെറ്റ്സ്: യുഎസിലെ മസാച്യുസെറ്റ്സിലെ സൗഗസില്‍, മക്‌ഡൊണാള്‍ഡ്സിലെ ഇന്ത്യന്‍ വംശജനായ ഒരു ജീവനക്കാരനെ ആദരിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നു. ഇതേ റെസ്റ്റോറന്റില്‍ 40 വര്‍ഷം ജോലിചെയ്ത
‘ബല്‍ബീര്‍’ എന്ന പര്‍ഗന്‍ സിങ്ങിനെയാണ് ഫ്രാഞ്ചൈസി ഉടമയായ ലിന്‍ഡ്‌സെ വാലിൻ ആദരിച്ചത്
വേദിയിലേക്ക് ബല്‍ബീര്‍ സിങ്ങിനെ റെഡ് കാര്‍പറ്റ് വിരിച്ചാണ് സ്വീകരിച്ചത്. ഒപ്പം 40,000 ഡോളറിന്റെ (ഏകദേശം 36 ലക്ഷം) ചെക്കും അദ്ദേഹത്തിന് നല്‍കി. ആകെ ഒമ്പത് ഔട്ട്ലെറ്റുകളാണ് ഫ്രാഞ്ചൈസി ഉടമയായ ലിന്‍ഡ്സെ വാലിനുള്ളത്.
പര്‍ഗന്‍ സിംഗ് നാല്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിലേക്ക് താമസം മാറിയപ്പോഴാണ് ആദ്യമായി സൗഗസ് മക്‌ഡൊണാള്‍ഡ്സില്‍ ജോലിക്ക് ചേര്‍ന്നത്. അടിസ്ഥാന ജോലികളില്‍ നിന്ന് ആരംഭിച്ച് പതുക്കെ തന്റെ വഴി കെട്ടിപ്പടുത്തത് അദ്ദേഹം ഓര്‍ത്തെടുത്തു. ‘ഞാന്‍ അടുക്കളയില്‍ ജോലി ചെയ്തു, സഹായിച്ചു, മാലിന്യം നീക്കം ചെയ്തു, എല്ലാം പടിപടിയായി ചെയ്യാന്‍ ശ്രമിച്ചു. അങ്ങനെ ഞാന്‍ മുന്നിലെത്തി, മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം അവര്‍ എനിക്ക് ഒരു സ്വിംഗ് മാനേജരായി സ്ഥാനക്കയറ്റം നല്‍കി,’ പര്‍ഗന്‍ സിംഗ് പറഞ്ഞു.
ബല്‍ബീര്‍ യഥാര്‍ത്ഥത്തില്‍ തന്റെ പിതാവിന് വേണ്ടി ജോലി ചെയ്തിരുന്നുവെന്നും അന്നുമുതല്‍ ബിസിനസില്‍ ഒരു പ്രധാന വ്യക്തിയായി തുടരുന്നുവെന്നും റസ്റ്റോറന്റിന്റെ ഇപ്പോഴത്തെ ഉടമയായ ലിന്‍ഡ്‌സെ വാലിന്‍ പറഞ്ഞു. ”ബല്‍ബീറിന്റെ ആത്മാര്‍ത്ഥതയേയും അധ്വാനത്തെയും കുറിച്ച് വിവരിക്കാന്‍ തനിക്ക് വാക്കുകളില്ല. ഇന്ന്, ഞങ്ങളുടെ ഒമ്പത് റെസ്റ്റോറന്റുകളില്‍ നാലെണ്ണം ബല്‍ബീര്‍ നോക്കി നടത്തുന്നു. അദ്ദേഹത്തിന്റെ ജോലിയിലെ മികവ്, വിനയം, എല്ലാ കാര്യങ്ങളിലുമുള്ള ശ്രദ്ധ എന്നിവയെല്ലാം എടുത്തു പറയേണ്ടതാണ്. അദ്ദേഹം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക മാത്രമല്ല ചെയ്യുന്നത്. ഞങ്ങളുടെ ഒമ്പത് റെസ്റ്റോറന്റുകളുള്ള മുഴുവന്‍ ടീമിനെയും അദ്ദേഹം ശ്രദ്ധിക്കുന്നു” അവര്‍ അഭിമാനവും സന്തോഷവും പങ്കുവെച്ചു.
Indian-origin man honored with Rs 36 lakh cheque for 40 years of work at McDonald’s in US















