
ടെക്സസ്: ഗൃഹപ്രവേശത്തിന്റെ ഭാഗമായി പൂജ നടത്തുന്നതും ഹോമം നടത്തുന്നതും ഇന്ത്യയില്‍ സാധാരണമാണ്. എന്നാല്‍ അമേരിക്കയ്ക്ക് ഇത് വളരെ അപൂര്‍വ്വമായ കാഴ്ചയാണെന്ന് തെളിയിക്കുകയാണ് അടുത്തിയെടുണ്ടായ ഒരു സംഭവം. അമേരിക്കയിലെ പുതിയ വീട്ടില്‍ ഗൃഹപ്രവേശത്തിന്റെ ഭാഗമായി ഇന്ത്യന്‍ വംശജര്‍ പൂജ നടത്തിയതിന് പിന്നാലെ തീപിടുത്തമുണ്ടായെന്ന് തെറ്റുധരിച്ച് അഗ്‌നിരക്ഷാ സേന പാഞ്ഞെത്തി. വീടിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് ആരോ വിളിച്ചറിയച്ചതാണ് ആശങ്കയുണ്ടാക്കിയത്.
വീടിന്റെ ഗ്യാരേജിലാണ് പൂജ നടത്തിയത്. ഇവിടെ പുക നിറഞ്ഞ നിലയില്‍ കണ്ടതോടെ ആരോ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. പിന്നാലെ ബെഡ്‌ഫോര്‍ഡ് ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വീട്ടുകാരോട് സംസാരിച്ച ഉദ്യോഗസ്ഥര്‍ക്ക് കാര്യം മനസിലായി. വീട്ടുടമസ്ഥര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കളുടെ പൂജ അഗ്‌നിബാധയല്ലെന്ന കുറിപ്പോടെ സംത ഹഡിംബ എന്ന ഇന്ത്യന്‍ വംശജയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, വീട്ടുകാര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോയെന്ന് വ്യക്തമല്ല.
അമേരിക്കക്കാരായ പലരും നാടിന്റെ സംസ്‌കാരത്തോട് ഇത്രയേറെ സ്‌നേഹമുണ്ടെങ്കില്‍ പിന്നെന്തിനാണ് അമേരിക്കയില്‍ വന്നതെന്ന ചോദ്യം ഉന്നയിച്ച് നിരവധി പേര്‍ വിഡിയോയ്ക്ക് പ്രതികരണം അറിയിക്കുന്നുണ്ട്.