ജെ ഡി വാൻസിന്റെ കുടിയേറ്റത്തെ കുറിച്ചുള്ള അഭിപ്രായങ്ങളെതിരെ മറുപടിയുമായി വംശജനായ യുഎസ് കോൺഗ്രസ് അംഗം ശ്രീ താനേദാർ. വലിയ തോതിലുള്ള കുടിയേറ്റം “അമേരിക്കൻ സ്വപ്നം മോഷ്ടിക്കപ്പെടുന്നു” എന്ന് വാൻസ് പറഞ്ഞതിനെ തുടർന്നാണ് തനേദാർ പ്രതികരിച്ചത്.
വാൻസിന്റെ ഭാര്യ ഉഷയുടെ കുടുംബത്തിന്റെ 2024ത്തെ താങ്ക്‌സ്‌ഗിവിംഗ് ആഘോഷ ഫോട്ടോ, “നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ ഭാര്യയുടെ കുടുംബം ‘അമേരിക്കൻ സ്വപ്നം മോഷ്ടിക്കുന്നു’” എന്ന് ക്യാപ്ഷനും നൽകി തനേദാർ പങ്കുവെച്ചിരിക്കുന്നത്. തനേദാർ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയിൽ വാൻസ് ഉൾപ്പെടെയുള്ള 20ൽ പരം ആളുകളെയാണ് കാണുന്നത്.മിക്കവരും ഇന്ത്യൻ വംശജരാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. കുടിയേറ്റത്തെ വാൻസ് നിരന്തരമായി വിമർശിക്കുന്നതിന്റെ ഭാഗമാണ് ഈ വിവാദം.
വലിയ തോതിലുള്ള കുടിയേറ്റം അമേരിക്കക്കാരുടെ സ്വപ്നം മോഷ്ടിക്കൽ തന്നെയാണ് എന്ന് വാൻസ് സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. വൻതോതിലുള്ള കുടിയേറ്റം അമേരിക്കൻ തൊഴിലാളികളുടെ വേതനം കുറയ്ക്കുന്നുവെന്നും ഡോണൾഡ് ട്രംപിൻ്റെ H-1B വിസ മാറ്റങ്ങൾ നല്ലതാണെന്നും വാൻസ് അഭിപ്രായപ്പെട്ടിരുന്നു.
വിവാദത്തിൽ വാൻസിന്റെ വ്യക്തിഗത ജീവിതവും പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ ഹിന്ദു ഇന്ത്യൻ കുടുംബത്തിൽ ജനിച്ചവളാണ്, കൺസർവേറ്റീവ് ബേസിന് ഇഷ്ടമല്ലാത്ത പശ്ചാത്തലമാണിത്. ഉഷ ക്രിസ്ത്യാനിയാകാൻ സാധ്യതയുണ്ടെന്ന് ഒരിക്കൽ വാൻസ് അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് അവർ അത് പ്ലാൻ ചെയ്യാറില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Indian-origin US Congressman Shri Thanedar responds to JD Vance’s immigration controversy









