ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇന്ത്യന്‍ വംശജയായ യുഎസ് വിദ്യാര്‍ത്ഥിനിയെ കാണാതായി, കരയിലും കടലിലും തിരച്ചില്‍

ഇന്ത്യന്‍ വംശജയായ യുഎസ് വിദ്യാര്‍ത്ഥിനിയെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കാണാതായി. സുദീക്ഷ കൊണങ്കി എന്ന 20 കാരിക്കായി പുറ്റ കാനയില്‍ തിരച്ചില്‍ തുടരുന്നു. വിദ്യാര്‍ത്ഥി മരണപ്പെട്ടെന്നും സംശയമുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിയമപരമായ സ്ഥിര താമസക്കാരിയും ഇന്ത്യന്‍ പൗരയുമായ സുദീക്ഷ കഴിഞ്ഞയാഴ്ച സുഹൃത്തുക്കളോടൊപ്പമാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്ക് പോയത്. തുടര്‍ന്ന് മാര്‍ച്ച് 6 ന് പുറ്റ കാനയിലെ റിയു റിപ്പബ്ലിക്ക ഹോട്ടലിന്റെ കടല്‍ത്തീരത്താണ് യുവതിയെ അവസാനമായി കണ്ടത്.

Also Read

More Stories from this section

family-dental
witywide