1994 മുതൽ യുഎസിൽ; ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ഇന്ത്യൻ വംശജയായ യുവതിയെ ഐസിഇ കസ്റ്റഡിയിലെടുത്തു, കുടുംബം പരിഭ്രാന്തിയിൽ

ലോംഗ് ഐലൻഡ്: ലോംഗ് ഐലൻഡിൽ വെച്ച് ഗ്രീൻ കാർഡ് അഭിമുഖത്തിനെത്തിയ 60 വയസുള്ള ഇന്ത്യൻ വംശജയായ ബബ്ബി കൗറിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് കസ്റ്റഡിയിലെടുത്തു. ഇത് കുടുംബാംഗങ്ങളെ ഞെട്ടിച്ചതായി ലോംഗ് ബീച്ച് വാച്ച്‌ഡോഗ് റിപ്പോർട്ട് ചെയ്തു. 1994 മുതൽ യുഎസിൽ താമസിക്കുന്ന ബബ്ബി കൗർ ഭർത്താവിനൊപ്പം കോവിഡ് മഹാമാരിക്ക് മുൻപ് വരെ ലോംഗ് ബീച്ചിൽ ‘നട്രാജ് ക്യൂസിൻ ഓഫ് ഇന്ത്യ ആൻഡ് നേപ്പാൾ’ എന്ന റെസ്റ്റോറന്‍റ് നടത്തിയിരുന്നു.

കൗർ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ഇളയ മകൾ ജ്യോതിക്ക് DACA (Deferred Action for Childhood Arrivals) പ്രകാരം യുഎസിൽ നിയമപരമായ പദവിയുണ്ട്. ജ്യോതിയുടെ മൂത്ത സഹോദരനും സഹോദരിയും യുഎസ് പൗരന്മാരാണ്. മൂത്ത മകളും മരുമകനും ചേർന്ന് സമർപ്പിച്ച ഗ്രീൻ കാർഡ് അപേക്ഷ ബബ്ബി കൗറിന് അംഗീകരിച്ചിരുന്നു.
ഗ്രീൻ കാർഡ് ലഭിക്കുന്നതിൻ്റെ അവസാന ഘട്ടമായ ബയോമെട്രിക്സിനായി പോയപ്പോൾ അമ്മയ്ക്ക് നേരിടേണ്ടി വന്ന ദുരിതാനുഭവം മകൾ ജ്യോതിയാണ് വിവരിച്ചത്.

അമ്മ ഓഫീസിലെ മുൻവശത്തെ ഡെസ്കിൽ നിൽക്കുമ്പോൾ, രണ്ട് കാറുകൾ വരികയും നിരവധി ഫെഡറൽ ഏജൻ്റുമാർ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഫെഡറൽ ഏജൻ്റുമാർ പോയ മുറിയിലേക്ക് ബബ്ബി കൗറിനെ വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിക്കുകയും ചെയ്തു. തൻ്റെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവാദം ചോദിച്ചെങ്കിലും എട്ട് മിനിറ്റ് നേരത്തെ കോളിനു ശേഷവും അവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബബ്ബി കൗറിനെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിച്ചില്ലെന്ന് ജ്യോതി ആരോപിച്ചു. ഏജൻ്റുമാർ സാൻ്റാ അനയിലേക്കോ ലോസ് ഏഞ്ചൽസിലേക്കോ കൊണ്ടുപോയേക്കാം എന്ന് അവ്യക്തമായി അറിയിച്ചതോടെ കുടുംബാംഗങ്ങൾ പരിഭ്രാന്തരായി. ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അവരെ ലോസ് ആഞ്ചൽസിലേക്ക് കൊണ്ടുപോയെന്ന് അവർക്ക് അറിയാൻ കഴിഞ്ഞത്.

More Stories from this section

family-dental
witywide