
തുടർച്ചയായ മൂന്നാം ദിവസവും ഡോളറിനെതിരെ മികച്ച നേട്ടത്തിലെത്തി രൂപ. ഇന്ന് മാത്രം 35 പൈസയാണ് മുല്യമുയര്‍ന്നത്. ഒരു ഡോളറിന് 85 രുപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. ഡോളറിനോപ്പം യൂറോയിലും പൗണ്ടിലൂം രൂപയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായുള്ള മുന്നേറ്റം ഓഹരി വിപണിയിലും തുടരുകയാണ്.
സെന്‍സെക്സ് 600 പോയിന്‍റ് വരെയും നിഫ്റ്റി 180 പോയിന്‍റ് വരെയും ഉയര്‍ന്നിരുന്നു. പ്രതിരോധ ഓഹരികള്‍ കഴിഞ്ഞ മൂന്നു ദിവസത്തെ തകര്‍ച്ചക്ക് ശേഷം ഇന്ന് കരകയറി തുടങ്ങിയിട്ടുണ്ട്. നിഫ്റ്റിയിലെ സെക്ടറുകളായ ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, മെറ്റൽ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ & ഗ്യാസ് എന്നിവ നേട്ടത്തില്‍ വ്യാപാരം തുടരുമ്പോള്‍ ബാങ്ക്, ഐടി മേഖലകൾ മാന്ദ്യത്തിലാണ്.