
വാഷിംഗ്ടൺ ഡി.സിയിൽ ഇന്ത്യൻ വിദ്യാർത്ഥി രവി തേജ വെടിയേറ്റ് മരിച്ചു
ഹൈദരാബാദിൽ നിന്നുള്ള 26 വയസ്സുള്ള വിദ്യാർത്ഥി കെ. രവി തേജയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഹൈദരാബാദിലെ ചൈതന്യപുരിയിലെ ഗ്രീൻ ഹിൽസ് കോളനിയിലെ ആർകെ പുരം സ്വദേശിയായ രവി തേജ ബിരുദാനന്തര ബിരുദം നേടുന്നതിനായി 2022ലാണ്അ മേരിക്കയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം, കരിയർ ആരംഭിക്കാനുള്ള പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
വെടിവയ്പ്പിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ല, കൂടുതൽ വിവരങ്ങൾ പ്രാദേശിക അധികാരികളിൽ നിന്ന് കാത്തിരിക്കുകയാണ്.
Indian student shot dead in US, identified as Ravi Teja from Hyderabad