
മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് കുവൈറ്റിൽ തെലങ്കാനയിലെ ഹൈദരാബാദിലേക്ക് യാത്രചെയ്ത ഇൻഡിഗോ വിമാനം ഇന്ന് രാവിലെ മുംബൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഇൻഡിഗോയിൽ ‘മനുഷ്യ ബോംബ്’ ഉണ്ടെന്ന ഇ-മെയിൽ സന്ദേശം ഡൽഹി വിമാനത്താവളത്തിനാണ് ലഭിച്ചത്. പിന്നാലെയാണ് രാവിലെ 8.10 ന് മഹാരാഷ്ട്രയിലെ മുംബൈയിൽ വിമാനം സുരക്ഷിതമായി ഇറക്കിയത്.
ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിനായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര പ്രതികരണ സംഘം ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാരെ സജ്ജരാക്കി നിർത്തിയിരുന്നു. എയർബസ് A321-251NX എന്ന വിമാനം പുലർച്ചെ 1:56 നാണ് കുവൈത്തിൽ നിന്ന് പുറപ്പെട്ടത്.
വിമാനത്തിൽ സുരക്ഷാ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും ബോംബ് ഭീഷണി വ്യാജമാണെന്ന് വിലയിരുത്തുന്നതായും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
IndiGo flight from Kuwait to Hyderabad made emergency landing in Mumbai after bomb threat













