തന്ത്രങ്ങൾ മാറ്റാൻ ഒബാമയും ടീമും, ട്രംപ് ഭരണത്തിനു കീഴിൽ അമേരിക്കൻ ജനാധിപത്യം അതിജീവിക്കുമെന്ന് ഉറപ്പില്ല’; കടുത്ത ആശങ്കയിൽ നിലപാട് മാറ്റം

വാഷിംഗ്ടണ്‍: ഡോണൾഡ് ട്രംപിന്‍റെ ഭരണത്തിനു കീഴിൽ അമേരിക്കൻ ജനാധിപത്യം അതിജീവിക്കുമെന്ന് ഉറപ്പില്ലെന്ന് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വർഷങ്ങൾക്കു മുൻപ് അദ്ദേഹം നൽകിയ പ്രത്യാശയും മാറ്റവും എന്ന സന്ദേശത്തിൽ നിന്ന് വ്യത്യസ്തമായി, എട്ട് വർഷം വൈറ്റ് ഹൗസിൽ നിന്ന് പുറത്തായ ശേഷം അന്ധകാരവും ഉത്കണ്ഠയും അദ്ദേഹത്തിന്‍റെ നിലപാടുകളിൽ കടന്നുകൂടിയതായി അദ്ദേഹവുമായി സംസാരിക്കുന്ന സുഹൃത്തുക്കൾ പറയുന്നു.

ജോ ബൈഡന്‍റെ ഭരണകാലത്ത് പൊതുരംഗത്തെ തന്‍റെ സാന്നിധ്യം മനഃപൂർവം കുറയ്ക്കുന്ന ദീർഘകാല തന്ത്രമായിരുന്നു ഒബാമയുടേത്. അടുത്ത തലമുറയിലെ ഡെമോക്രാറ്റുകൾക്ക് ഉയർന്നുവരാൻ അവസരം നൽകാനായിരുന്നു ഈ നീക്കം. (പാർട്ടിയുടെ ഏറ്റവും വലിയ പണം സമാഹരിക്കുന്ന വ്യക്തിയായി അപ്പോഴും അദ്ദേഹം തുടർന്നിരുന്നു.) എന്നാൽ, ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള നീക്കങ്ങൾ, ഡെമോക്രാറ്റുകളെ അധികാരത്തിൽ നിന്ന് തടയാനുള്ള ശ്രമങ്ങളും, ലിബറൽ സ്ഥാപനങ്ങളെ ഇല്ലാതാക്കാനോ കുറ്റവിമുക്തമാക്കാനോ ഉള്ള ആഹ്വാനങ്ങളും ഒബാമയെ ആശങ്കയിലാക്കുന്നു.

ട്രംപിന്‍റെ ഈ നടപടികൾ കാരണം അടുത്ത തലമുറയ്ക്ക് അവസരം നിഷേധിക്കപ്പെട്ടേക്കുമോ എന്നാണ് ഒബാമയുടെ ഭയം. ഇതോടെ, പൊതുരംഗത്തെ തന്‍റെ സാന്നിധ്യം കുറയ്ക്കുന്ന പഴയ തന്ത്രം ഉപേക്ഷിച്ച് പുതിയ നയം രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ഒബാമയും സഹായികളുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

More Stories from this section

family-dental
witywide