ഇന്ത്യ എതിർത്തിട്ടും അന്താരാഷ്ട്ര നാണ്യനിധി പാക്കിസ്താന് 100 കോടി വായ്പ നൽകിയെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്താന് 100 കോടി ഡോളറിന്റെ വായ്പാ സഹായം നല്‍കി അന്താരാഷ്ട്ര നാണ്യനിധി (IMF). വായ്പ അനുവദിച്ചതായി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് അവകാശപ്പെട്ടു. ഇതു സംബന്ധിച്ച് ഐഎംഎഫ് പ്രതികരിച്ചിട്ടില്ല.

700 കോടി ഡോളറിന്റെ വായ്പ തേടിയാണ് പാകിസ്താന്‍ ഐഎംഎഫിനെ സമീപിച്ചത്. ഇതിന്റെ ആദ്യത്തെ റിവ്യുവിലാണ് 100 കോടി ഡോളര്‍ അനുവദിച്ചത്. ഇതിനൊപ്പം പുതിയൊരു 130 കോടി ഡോളറിന്റെ മറ്റൊരു വായ്പയ്ക്കും പാകിസ്താന്‍ അപേക്ഷിച്ചിരുന്നു. ഇവ രണ്ടുവര്‍ഷമായി ഐഎംഎഫിന്റെ പരിഗണനയിലുണ്ടായിരുന്ന അപേക്ഷകളായിരുന്നു.

അപേക്ഷയില്‍ വെള്ളിയാഴ്ച നടന്ന റിവ്യു യോഗത്തില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പാകിസ്താന് വായ്പ അനുവദിച്ചാല്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. മുന്‍കാലങ്ങളിലും പാകിസ്താന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താന്റെ മോശം ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ധനസഹായ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.

ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞിരുന്നു. വിഷയത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടിത്തിയതിന് പിന്നാലെ ഐഎംഎഫ് വോട്ടെടുപ്പ് നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് പോലും അസംബന്ധമാണെന്ന നിലപാടെടുത്ത് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

International Monetary Fund gave Pakistan a loan of 100 crores despite India’s objections