മറൈന്‍ ഷോയുടെ പേരില്‍ ഗവര്‍ണറുമായി തര്‍ക്കം ; സുരക്ഷ ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയയിലെ ഇന്റര്‍‌സ്റ്റേറ്റ് 5 ഹൈവേ പാത അടച്ചു

കാലിഫോര്‍ണിയ: യുഎസ് നാവിക സേനയുടെ 250ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മറൈന്‍ ഷോ ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയയിലെ ഇന്റര്‍‌സ്റ്റേറ്റ് 5 ഹൈവേ പാത അടച്ചു. തെക്കന്‍ കാലിഫോര്‍ണിയയിലെ ഇന്റര്‍‌സ്റ്റേറ്റ് 5 (I5) ന്റെ 17 മൈല്‍ ദൂരമാണ് അടച്ചത്. ഇത് ഓഷ്യന്‍സൈഡിലെ ഹാര്‍ബര്‍ ഡ്രൈവ് മുതല്‍ സാന്‍ ഒനോഫ്രെയ്ക്ക് സമീപമുള്ള ബാസിലോണ്‍ റോഡ് വരെ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ തുറക്കില്ല.

യുഎസ് നാവികസേനയുടെ ലൈവ് പരിപാടിയില്‍ വെടിമരുന്ന് ഉപയോഗിച്ചുള്ള പ്രകടനം ഉള്‍പ്പെടെ നടക്കുന്നതുകൊണ്ടുതന്നെ ഗവര്‍ണര്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളും ആളുകളും സുരക്ഷിതരായിരിക്കുമെന്നും ലൈവ് ഫയറിംഗ് യാതൊരു സുരക്ഷാ പ്രശ്‌നങ്ങളും സൃഷ്ടിക്കില്ലെന്നും നാവികസേന വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഡ്രൈവറുമാരുടെ ശ്രദ്ധ തിരിക്കാന്‍ ഇത് കാരണമാകുമെന്നാണ്
ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് ഈ പാത അടച്ചത്. ഈ പാതയില്‍ ‘ഓവര്‍ഹെഡ് ഫയര്‍ പുരോഗമിക്കുന്നു’ എന്ന അടയാളങ്ങള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ ഈ പാത അടയ്ക്കുന്നത് ആളുകളെ സാരമായി ബാധിക്കും. ഏകദേശം 80,000 യാത്രക്കാരും 94 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കും ഇതുവഴി പ്രതിദിനം കടന്നുപോകുന്നുണ്ട്. ഡ്രൈവര്‍മാരോട് പ്രദേശം പൂര്‍ണ്ണമായും ഒഴിവാക്കാനും ലോസ് ഏഞ്ചല്‍സിനും സാന്‍ ഡീഗോയ്ക്കും ഇടയിലെ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ച്.

മറൈന്‍ കോര്‍പ്‌സിന്റെ 250-ാം വാര്‍ഷികാഘോഷത്തില്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും, യുദ്ധ സെക്രട്ടറി, മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ എന്നിവരുമടക്കം ആയിരക്കണക്കിന് കാണികളെ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Interstate 5 highway in California closed.

More Stories from this section

family-dental
witywide