
ന്യൂയോർക് : സാഹിത്യകാരനും, കേരളത്തിലെ മുതിർന്ന മാധ്യമ
പ്രവർത്തകനുമായ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ
ജോസ് പനച്ചിപ്പുറത്തിനു ഇൻഡ്യ പ്രസ് ക്ലബ് ഓഫ്
നോർത്ത് അമേരിയ്ക്ക (ഐ.പി.സി.എൻ.എ) ന്യൂ യോർക്ക് ചാപ്റ്ററിൻറെ
നേതൃത്വത്തിൽ മെയ് രണ്ടിന് സ്വീകരണം നൽകുന്നു.
വാലി കോട്ടേജിലുള്ള മലബാർ പാലസ് റെസ്റ്റോറെന്റിൽ വൈകുന്നേരം
ഏഴു മണിക്കു നടക്കുന്ന യോഗത്തിൽ ന്യൂയോർക്കിലെ സാമൂഹിക,
സാംസ്‌കാരിക, സംഘടനാ നേതാക്കൾ പങ്കെടുക്കും. സമ്മേളത്തിൽ
ആധുനിക കാലത്തെ മാദ്ധ്യമ പ്രവർത്തനത്തെ പറ്റി ജോസ്
പനച്ചിപ്പുറവുമായി സംവദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
മാധ്യമ പ്രവർത്തനത്തിനു പുറമെ മികച്ച ചെറുകഥാകൃത്തും,
നോവലിസ്റ്റുമായ പനച്ചിപ്പുറം, പനച്ചി എന്ന തൂലികാ നാമത്തിലാണ് അറിയപ്പെടുന്നത്.
മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും, ‘സ്‌നേഹപൂർവം’ എന്ന പേരിലും പംക്‌തികൾ എഴുതാറുണ്ട്.
ഭാഷാപോഷിണിയുടെ എഡിറ്റർ ഇൻ ചാർജുകൂടിയാണ് പനച്ചിപ്പുറം.
അദ്ദേഹത്തിന്റെ “കണ്ണാടിയിലെ മഴ” എന്ന നോവലിന് 2005 ൽ കേരള
സാഹിത്യ അക്കാദമി അവാർഡും, 1971-ൽ മികച്ച ചെറുകഥയ്‌ക്ക്
സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.
ഈ യോഗത്തിലേക്ക് ഇൻഡ്യ പ്രസ് ക്ലബ് ഏവരെയും സ്വാഗതം
ചെയ്‌യുന്നു
അഡ്രസ് : 44 Route 303, മലബാർ പാലസ് റെസ്‌റ്റോറെന്റ് , വാലി കോട്ടേജ് ,
ന്യൂയോർക് 10989
കൂടുതൽ വിവരങ്ങൾക്ക് :
ഷോളി കുമ്പിളുവേലി – 914 330 6340
ജോജോ കൊട്ടാരക്കര – 347 465 0457
ബിനു തോമസ് – 516 322 3919
മൊയ്‌തീൻ പുത്തൻചിറ -518 894 1271
ജേക്കബ് മനുവേൽ – 516 418 8406
ജോർജ് ജോസഫ് – 917 324 4907
IPCNA New York Chapter welcomes veteran journalist Jose Panachippuram