ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദങ്ങള്‍ക്കിടെ വീണ്ടും ഇറാന്റെ ആക്രമണം : ഇസ്രായേലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ചൊവ്വാഴ്ച രാവിലെ തെക്കന്‍ ഇസ്രായേലി നഗരമായ ബിയര്‍ ഷെവയില്‍ ഇറാനിയന്‍ മിസൈല്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പതിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശ വാദങ്ങള്‍ക്കിടെയാണ് വീണ്ടും ആക്രമണം നടന്നത്. കഴിഞ്ഞ 12 ദിവസമായി ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം തുടരുകയാണ്.

ഇറാന്‍ മിസൈല്‍ കെട്ടിട സമുച്ചയം പൂര്‍ണ്ണമായും നശിപ്പിച്ചതായുള്ള വീഡിയോ ബിയര്‍ ഷെവയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. മിസൈല്‍ പതിച്ച കെട്ടിടത്തിന് പുറത്തുള്ള കത്തിയ കാറുകളുടെയും മരങ്ങളുടെയും അവശിഷ്ടങ്ങള്‍ വീഡിയോയില്‍ കാണാം.

More Stories from this section

family-dental
witywide