ഞെട്ടിച്ച് ഉപഗ്രഹ ചിത്രങ്ങൾ; ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് ഡോം തകർന്നു, സ്ഥിരീകരിച്ച് പെന്‍റഗൺ

ദോഹ: ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ, സുരക്ഷിത ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിച്ചിരുന്ന ജിയോഡെസിക് ഡോമിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ജൂൺ 23ന് ഇറാൻ ആക്രമണം നടത്തിയത്. ദോഹയ്ക്ക് പുറത്തുള്ള ഈ താവളം യുഎസ് സെൻട്രൽ കമാൻഡിന്‍റെ ആസ്ഥാനവും പ്രാദേശിക സൈനിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നതുമാണ്.

2016ൽ സ്ഥാപിച്ച 15 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ ഡോം അത്യാധുനിക ഉപഗ്രഹ ആശയവിനിമയങ്ങളെ പിന്തുണയ്ക്കുന്ന ഒന്നായിരുന്നു. സമീപത്തുള്ള കെട്ടിടങ്ങളിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ താവളത്തിന്‍റെ ഭൂരിഭാഗവും കേടുപാടുകളില്ലാതെ നിലനിന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പെന്‍റഗൺ വക്താവ് സീൻ പാർണൽ മിസൈൽ രാഡോമിനെ ലക്ഷ്യമിട്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ കേടുപാടുകൾ നിസാരമാണെന്നും താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ഉദൈദ് പൂർണ്ണമായി പ്രവർത്തനക്ഷമമാണെന്ന് പെന്‍റഗൺ വ്യക്തമാക്കി. അടുത്തിടെ നടന്ന 12 ദിവസത്തെ ഇറാൻ – ഇസ്രായേൽ യുദ്ധത്തിൽ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ടതിനുള്ള പ്രതികരണമായാണ് ഇറാൻ ഈ ആക്രമണം നടത്തിയത്.

More Stories from this section

family-dental
witywide