
ടെഹ്റാൻ: ട്രംപ് ഭരണകൂടം ഇറാനോട് നയതന്ത്ര വഞ്ചനയാണ് കാണിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി. അവർക്ക് നയതന്ത്രത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. അവർ നയതന്ത്രത്തെ വഞ്ചിച്ചുവെന്ന് ട്രംപ് ഭരണകൂടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, നയതന്ത്രം ഒരിക്കലും അവസാനിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല, എന്നാൽ ഈ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയും ഇസ്രായേലും വഹിക്കണം എന്നുള്ളത് ഉറപ്പാണ്.
ഞായറാഴ്ച അതിരാവിലെ യുഎസ് അതിന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ സൈനിക ആക്രമണങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നോ, എന്ത് നാശനഷ്ടങ്ങളുണ്ടായെന്നോ പറയാൻ ബഗായി വിസമ്മതിച്ചു, എന്നാൽ ടെഹ്റാന് “സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. തീർച്ചയായും ഞങ്ങൾ അത് ചെയ്യും എന്താണ് ബഗായി വ്യക്തമാക്കിയത്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവനകളും കൂടുതൽ ആക്രമണ ഭീഷണികളും ആഗോള തലത്തിലുള്ള ഭീഷണിയാണ് എന്നും ബാഗായി പറഞ്ഞു.