
റിയാദ്: ഇറാൻ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ ഭരണകൂടം ആണവ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഇറാനുമായി ഒരു കരാർ ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇറാനിയൻ നേതൃത്വം ഈ ‘ഒലീവ് ശാഖ’ നിരസിക്കുകയും അയൽക്കാരെ ആക്രമിക്കുന്നത് തുടരുകയും ചെയ്താൽ, യുഎസ് പരമാവധി സമ്മർദ്ദം ചെലുത്തി ഇറാനിയൻ എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് എത്തിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഇറാൻ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു. തിരഞ്ഞെടുക്കാനുള്ള അവസരം അവർക്കാണ്. ഇതൊരു ശാശ്വതമായ ഓഫറല്ല. അവർ തിരഞ്ഞെടുക്കേണ്ട സമയം ഇപ്പോഴാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാല്‍, ആണവ പദ്ധതി സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്നും ആണവായുധം പിന്തുടരാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും ഇറാൻ ഉറപ്പിച്ചു പറയുന്നു.