
ടെഹ്‌റാൻ: ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചർച്ചകൾക്ക് അഭ്യർത്ഥിച്ചിട്ടില്ലെന്ന് ഇറാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഞങ്ങളുടെ ഭാഗത്തുനിന്ന് അമേരിക്കൻ പക്ഷവുമായി ഒരു കൂടിക്കാഴ്ചയ്ക്കും അഭ്യർത്ഥന നടത്തിയിട്ടില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗായ് ചൊവ്വാഴ്ച രാജ്യത്തെ ടസ്നിം വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലുമായി കഴിഞ്ഞ മാസം നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം, പുതിയൊരു ആണവ കരാറിനായി ഇറാൻ സജീവമായി ചർച്ചകൾക്ക് ശ്രമിക്കുകയാണെന്ന് ട്രംപ് ഒരു ദിവസം മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ നടത്തിയ അത്താഴ വിരുന്നിനിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാൻ വിശദീകരണവുമായി രംഗത്തെത്തിയത്. യുഎസും ഈ യുദ്ധത്തിൽ പങ്കുചേർന്നിരുന്നു