
ന്യൂഡല്‍ഹി: ദൈവനിന്ദയ്ക്ക് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനിയന്‍ കോടതി പ്രശസ്ത ഗായകന്‍ അമീര്‍ ഹൊസൈന്‍ മഗ്സൂദ്ലുവിന് വധശിക്ഷ വിധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചെന്ന് കാട്ടിയാണ് അമീറിന് മരണ ശിക്ഷ വിധിച്ചത്. അതേസമയം, വിധി അന്തിമമല്ലെന്നും അപ്പീല്‍ നല്‍കാനാകുമെന്നുമാണ് റിപ്പോര്‍ട്ട്.