ഇസ്രായേൽ മണ്ണിൽ ഇതുവരെ കാണാത്ത മിസൈൽ മഴ പെയ്തിറങ്ങും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ, ‘ടെൽ അവീവ് നിവാസികൾ ഒഴിഞ്ഞുപോകണം’

ജറുസലേം: ടെൽ അവീവ് നിവാസികൾ ഒഴിഞ്ഞുപോകണമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ. ഇതിന് തൊട്ടുപിന്നാലെ ഇസ്രായേൽ ഇറാൻ തലസ്ഥാനത്തെ ജനങ്ങൾക്ക് സമാനമായ നിർദ്ദേശം നൽകിയിരുന്നു. ഇസ്രായേൽ മണ്ണിൽ ചരിത്രത്തിലെ ഏറ്റവും വലിയതും തീവ്രവുമായ മിസൈൽ ആക്രമണം നടത്താൻ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പദ്ധതിയിടുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. ടെൽ അവീവിലെ ആളുകളോട് നഗരം വിട്ടുപോകാനും അവർ ആവശ്യപ്പെട്ടു.

ഗാസ മുനമ്പിൽ നിന്ന് ഏകദേശം 45 മൈൽ അകലെയുള്ള ടെൽ അവീവിലെ ഒരു ജനപ്രിയ കടൽത്തീരത്ത്, രാജ്യത്തുടനീളം 24 പേരുടെ മരണത്തിനിടയാക്കിയ മിസൈൽ ആക്രമണങ്ങൾക്ക് ശേഷവും ഇറാനിയൻ മുന്നറിയിപ്പ് അവഗണിക്കുകയാണെന്ന് ആളുകൾ പറഞ്ഞു. ഇസ്രയേലിലെ ചാനൽ എൻ 12 (ഇസ്രായേലി ചാനൽ 12), നൌ 14 (ഇസ്രായേലി ചാനൽ 14) എന്നിവയുടെ ആസ്ഥാനം ഉടൻ ഒഴിപ്പിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ ഇറാഖ് യുദ്ധം അതിരൂക്ഷമായി തുടരുമ്പോൾ ലോകം ആശങ്കയിലാണ്. ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം നടന്നത്. വാർത്താ അവതാരക മിസൈൽ പതിച്ചതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. പക്ഷേ ആക്രമണത്തിന് ശേഷവും ഇറാന്‍റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.

More Stories from this section

family-dental
witywide