
ടെഹ്റാൻ: ഇസ്രയേലിനെതിരെ ഇറാൻ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചതായി റിപ്പോർട്ട്.
2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ ഇറാൻ അവതരിപ്പിച്ചത്.
2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാൻ ശേഷിയുള്ള ഈ കൂറ്റൻ മിസൈൽ വ്യാപക നഷ്ടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതാണ്.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.
1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടം നടന്ന ഇറാൻ നഗരത്തിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ ഖോറാംഷഹർ ഉപയോഗിച്ചത്. ഇതോടെ സംഘർഷം കൂടുതൽ കനത്തേക്കുമെന്നാണ് വ്യക്തമാകുന്നത്.