അമേരിക്കയെ അനുസരിക്കാനുള്ള സമ്മർദത്തിന് ഇറാൻ ഒരിക്കലും വഴങ്ങില്ല; അമേരിക്കയുടെ ശ്രമം നടക്കില്ലെന്നും ഖമീനി

ടെഹ്റാൻ: അമേരിക്കയെ അനുസരിക്കാനുള്ള സമ്മർദത്തിന് ഇറാൻ ഒരിക്കലും വഴങ്ങില്ലെന്നും നിലവിലെ അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. നേരിട്ടുള്ള ചർച്ചയ്ക്കായി അവർ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ പ്രതിസന്ധിയുടെ ആഴത്തിലുള്ള യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നതാണെന്നും ഖമീനി പറഞ്ഞു.

ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യ ശക്തികളുമായി നിലനിൽക്കുന്ന തർക്കത്തിനിടെയും അടുത്തയാഴ്ച ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്‌ചി ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമ്മൻ പ്രതിനിധികളുമായി ധാരണയിലെത്തിയതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലുമാണ് ഖമീനിയുടെ ഈ പ്രസ്താവന. അമേരിക്കയും ഇസ്രയേലും ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതിനെത്തുടർന്ന് അമേരിക്കയുമായുള്ള ആണവ ചർച്ചകൾ ഇറാൻ നിർത്തിവച്ചിരുന്നു.

യുഎസുമായി ചർച്ച നടത്താൻ പ്രേരിപ്പിക്കുന്നവർ ബാഹ്യരൂപം മാത്രമാണ് കാണുന്നത്. എന്റെ കാഴ്‌ചപ്പാടിൽ, ഈ പ്രശ്ന‌ം പരിഹരിക്കാനാവാത്തതാണ്. ഇറാൻ അമേരിക്കയെ അനുസരിക്കണമെന്നതാണ് അവരുടെ ആവശ്യം. അത്തരം തെറ്റായ പ്രതീക്ഷകൾ വച്ചുപുലർത്തുന്നവർക്കെതിരെ ഇറാനിലെ ജനത അവരുടെ സർവ ശക്തിയുമെടുത്ത് നിലകൊള്ളും.’ ഖമീനി പറഞ്ഞതായി സർക്കാർ മാധ്യമങ്ങൾ ഞായറാഴ്‌ച റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide