പാരസെറ്റമോളിന് ഓട്ടിസവുമായി ബന്ധമുണ്ടോ? ട്രംപിന്റെ വാദങ്ങൾ നിഷേധിച്ച് ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ്  ഡോ. സൗമ്യ സ്വാമിനാഥൻ

വാഷിങ്ടൺ: പാരസെറ്റമോളിന് ഓട്ടിസവുമായി ബന്ധമുണ്ടെന്ന തരത്തിൽ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ്  ഡോ. സൗമ്യ സ്വാമിനാഥൻ.

പാരസെറ്റമോൾ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ട മരുന്നാണെന്നും അതിന്റെ ഉപയോഗത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിശുരോഗവിദഗ്ദ്ധ കൂടിയായ ഇന്ത്യയിൽ നിന്നുള്ള ഡോ. സൗമ്യ എടുത്തുപറഞ്ഞു. വേദനസംഹാരിയായ ടൈലനോളിനെയിലെയും പാരസെറ്റമോളിലെയും (അസറ്റാമിനോഫെൻ) പ്രധാന ഘടകങ്ങൾ ഓട്ടിസവുമായി ബന്ധിപ്പിക്കുന്നതാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഡോ. സൗമ്യ സ്വാമിനാഥന്റെ പരാമർശം.

“പാരസെറ്റമോളിനെ ഓട്ടിസവുമായി ബന്ധിപ്പിക്കുന്നതിന് തെളിയിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നും ഞാൻ കാണുന്നില്ല,” എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡോ. സൌമ്യ സ്വാമിനാഥൻ പറഞ്ഞു. നിരവധി പഠനങ്ങൾ പാരസെറ്റമോളിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്, പാരസെറ്റമോൾ ഉൾപ്പെടെയുള്ള ഏതൊരു മരുന്നിന്റെയും ദീർഘകാല ഉപയോഗം വൃക്കകൾക്ക് കേടുപാടുകൾ വരുത്തിവയ്ക്കും. പാരസെറ്റമോൾ വൃക്കകൾക്ക് കേടുപാടുകൾ വരുത്തുമെന്ന് അറിയപ്പെടുന്നു, പക്ഷേ ഒരു ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കുമ്പോൾ അത് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. അപകടസാധ്യതകളെക്കാൾ ഗുണങ്ങൾ കൂടുതലാണ്,” അവർ പറഞ്ഞു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് (FIGO) ഇത് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നുണ്ടെന്നും പാരസെറ്റമോൾ “ഏറ്റവും സുരക്ഷിതമായ മരുന്നുകളിൽ ഒന്നാണ്” എന്നും അവർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide