
ജറുസലേം: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ 22 വയസുകാരനെതിരെ കുറ്റം ചുമത്തി ഇസ്രയേൽ. ഇസ്രയേലിന്‍റെ സ്റ്റേറ്റ് പ്രോസിക്യൂട്ടർ വടക്കൻ ഇസ്രായേലിൽ നിന്നുള്ള 22 വയസുകാരനെതിരെയാണ് കുറ്റം ചുമത്തിയത്. ബാഷർ മൂസ എന്ന് യുവാവിന്‍റെ പേര്. തന്‍റെ ഏജന്റിന്റെ അഭ്യർത്ഥനപ്രകാരം ബെഞ്ചമിൻ നെത്യനാഹു ഒരു രാജ്യദ്രോഹി എന്ന് അര്‍ത്ഥമാക്കുന്ന ‘ബിബി ഒരു രാജ്യദ്രോഹിയാണ്’ എന്ന് എഴുതിയ ബോർഡുകൾ തൂക്കുകയും റോഡിൽ ആണികൾ എറിയുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ യുവാവ് ചെയ്തു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
അതേസമയം, ഇസ്രയേലിനു വേണ്ടി ചാരപ്രവർത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് പേരെ ഇറാൻ തൂക്കിലേറ്റിയിരുന്നു. കൊലപാതകങ്ങൾ നടത്താൻ രാജ്യത്തേക്ക് ഉപകരണങ്ങൾ കടത്താൻ ശ്രമിച്ചതിനും ഇവർ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഇറാനിലെ നീതിന്യായ വകുപ്പിന്റെ വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന് അനുകൂലമായ സഹകരണം നൽകിയതിന് അറസ്റ്റു ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തവർ ഇദ്രിസ് അലി, ആസാദ് ഷൊജായി, റസൂൽ അഹമ്മദ് റസൂൽ എന്നിവരാണെന്ന് തൂക്കിലേറ്റപ്പെട്ടത്. 12 ദിവസത്തെ സംഘർഷത്തിനിടെ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 700 പേരെയും ഇറാൻ അറസ്റ്റ് ചെയ്തിട്ടുണ്ട്.