
ജറുസലേം: സമാധാന ശ്രമങ്ങള്‍ തുടരുമ്പോഴും ഗാസയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ആക്രമണങ്ങള്‍ വ്യാപിപ്പിക്കുകയും സൈനിക ബലം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിനെ തകര്‍ക്കുക, ബന്ദികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരിക എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ക്കായാണ് പുതിയ നീക്കം.
‘ഗാസയിലെ പ്രദേശങ്ങളില്‍ പ്രവര്‍ത്തന നിയന്ത്രണം കൈവരിക്കുന്നതിനായി ഐഡിഎഫ് വിപുലമായ ആക്രമണങ്ങള്‍ നടത്തുകയും സൈനികരെ അണിനിരത്തുകയും ചെയ്തിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കുകയും ഹമാസ് ഭീകര സംഘടനയെ തകര്‍ക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ, പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണിത്. ‘ഇസ്രായേല്‍ ജനങ്ങളെ സംരക്ഷിക്കുന്നതിനും യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ഐഡിഎഫ് സൈനികര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും ‘- എക്സില്‍ ഐഡിഎഫ് എഴുതി.
⭕️ The IDF has begun conducting extensive strikes and mobilizing troops to achieve operational control in the areas of Gaza, over the past day.
— Israel Defense Forces (@IDF) May 16, 2025
This is part of preparations to expand operations and fulfill the objectives of the war — including the release of hostages and the…












