
ഗാസ: ഗാസയില്‍ ഖാന്‍ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളില്‍ വീടുകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. 78 പേര്‍ കൊല്ലപ്പെട്ടു. ആഹാരത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് 25 പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തില്‍ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. സങ്കീര്‍ണമായൊരു ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല.
ഭക്ഷണവും മരുന്നും ഉള്‍പ്പെടെ എത്തിക്കുന്നതിനു അല്‍ മവാസി, ദെയ്‌റല്‍ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളില്‍ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8 വരെ സൈനിക നടപടി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന നയം ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നതിനിടെയാണ് മാരകമായ ആക്രമണം നടക്കുന്നത്.















