
ന്യൂഡല്‍ഹി : ഗാസയില്‍ ഇസ്രയേല്‍ ബോംബ് ആക്രമണത്തില്‍ മൂന്നു മരണം. ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കുനേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. തിരുകുടുംബ പള്ളിയുടെ വളപ്പിലാണു ബോംബ് വീണത്. സംഭവത്തില്‍ പള്ളിവികാരി ഗബ്രിയേല്‍ റോമനെലി അടക്കം ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ കഴിയുന്ന ഫാ. ഗബ്രിയേലിന്റെ കാലിനാണ് പരുക്ക്.
അതീവ ദുഃഖം പ്രകടിപ്പിച്ച ലിയോ മാര്‍പാപ്പ, ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും ആവശ്യപ്പെട്ടു. കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഗാസയിലെ പള്ളിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
അതേസമയം, പള്ളി ആക്രമിച്ചതില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പള്ളി ആക്രമണം വാര്‍ത്ത എത്തിയതോടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു.