ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ വെടിവയ്പ്പ് : 26 പേര്‍ കൊല്ലപ്പെട്ടു, 80 പേര്‍ക്ക് പരുക്ക്

ഗാസ സിറ്റി : തെക്കന്‍ ഗാസയിലെ റാഫ പ്രദേശത്തെ യുഎസ് പിന്തുണയുള്ള സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ സൈന്യം നടത്തിയ മാരക വെടിവയ്പ്പില്‍ 26 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 80 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) നടത്തുന്ന സഹായ കേന്ദ്രത്തിന് സമീപമുള്ള അല്‍-അലം റൗണ്ട്എബൗട്ടിന് അടുത്താണ് ഞായറാഴ്ച വെടിവയ്പ്പുണ്ടായത്. ആക്രമണമുണ്ടാകുന്ന സമയത്ത് ഇവിടെ ആയിരക്കണക്കിന് പലസ്തീനികള്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ക്ക് സമീപത്തേക്ക് ഇസ്രായേലി ടാങ്കുകള്‍ പാഞ്ഞെത്തി വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹമാസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഒട്ടും സ്വീകാര്യമല്ലെന്ന് യുഎസ് പറഞ്ഞതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

Also Read

More Stories from this section

family-dental
witywide