
ഡൽഹി: ഡൽഹിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി. ഡൽഹി – പാരീസ് എഐ 143 വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ വിമാനത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സർവീസ് റദ്ദാക്കിയതെന്നാണ് വിശദീകരണം.
ഈ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി നൽകി. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ കമ്പനി അറിയിച്ചു. ഈ സർവീസ് റദ്ദാക്കിയതോടെ പാരീസിൽ നിന്ന് ഡൽഹിയിലേക്ക് വരേണ്ടിയിരുന്ന എഐ 142 വിമാനവും റദ്ദാക്കപ്പെട്ടു.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് ഡ്രീം ലൈനർ ശ്രേണിയിലുള്ള വിമാനം തന്നെയാണ് ഇന്ന് പാരീസിലേക്ക് പറക്കേണ്ടിയിരുന്നത്. വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്.