
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന വിസാ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് ട്രംപ് ഭരണകൂടം. യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ഇനിയും കടുപ്പമാകും. പ്രത്യേകിച്ച് നിങ്ങളുടെ ആരോഗ്യസ്ഥിതി കൂടെ കണക്കിലെടുക്കുമ്പോള്‍. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ യുഎസ് വിസ ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.
ഹൃദ്രാഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ പബ്ലിക് ചാര്‍ജ് ആയി മാറി, യുഎസ് സമ്പത്ത് ചോര്‍ത്തിക്കളയാന്‍ സാധ്യതയുണ്ടെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. സാംക്രമിക രോഗങ്ങള്‍ക്കായുള്ള പരിശോധന, വാക്സിനേഷന്‍ ചരിത്രം, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യ അവസ്ഥ തുടങ്ങിയവയെല്ലാം തുടക്കം മുതല്‍ക്കെ വിസയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ പുതുതായി ചേര്‍ക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ കൂടുതലാളുകളെ ദോഷമായി ബാധിക്കും. അമേരിക്കന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
‘അപേക്ഷിക്കുന്ന വ്യക്തിയുടെ ആരോഗ്യം വിസ നടപടിയില്‍ പരിഗണിക്കണം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, നാഡീ രോഗങ്ങള്‍, മാസികാരോഗ്യ പ്രശ്നങ്ങള്‍, അര്‍ബുദം, പ്രമേഹം എന്നിയുള്‍പ്പെടെയുള്ള മെഡിക്കല്‍ അവസ്ഥകളുണ്ടെങ്കില്‍ ചിലപ്പോള്‍ ലക്ഷക്കണക്കിന് ഡോളറിന്റെ ചികിത്സ വേണ്ടി വന്നേക്കാം. അപേക്ഷകര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയുമോ എന്ന കാര്യവും ഓഫീസര്‍മാര്‍ പരിശോധിക്കണം’- നിര്‍ദേശത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ചെലവിലോ അല്ലെങ്കില്‍ പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവന ഇല്ലാതെയോ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ അപേക്ഷന് വിസ ലഭിച്ചേക്കാമെന്നതും ശ്രദ്ധേയമാണ്. അപേക്ഷകരുടെ മാത്രമല്ല, അവരുടെ കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ കുടുംബാംഗങ്ങളുടെ ആരോഗ്യം വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. കാരണം, ആശ്രിതരില്‍ ആര്‍ക്കെങ്കിലും വൈകല്യങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷകന് ജോലി നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന ആശങ്ക യുഎസ് പങ്കുവെക്കുന്നുണ്ട്.
It is reported that people with health problems such as heart disease, diabetes, and obesity may no longer be able to obtain US visas.













