
വാഷിംഗ്ടൺ: ടിക് ടോക്ക് ഇടപാടിൽ ചൈനയ്ക്ക് വിമര്‍ശനവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ടിക് ടോക്കിന്‍റെ വിൽപ്പന കരാറിന് ചൈന തയ്യാറായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ താരിഫുകൾ ഏർപ്പെടുത്തിയതിനാൽ അതിൽ നിന്നും അവന്‍ പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരുവയിൽ കുറവ് വരുത്തിയിരുന്നെങ്കിൽ ചൈന 15 മിനിറ്റിനുള്ളിൽ കരാറിന് അംഗീകാരം നൽകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ടിക് ടോക്കിനായി ഞങ്ങൾക്ക് കരാർ ഉണ്ടായിരുന്നു. തുടർന്ന് താരിഫ് കാരണം ചൈന കരാറിൽ നിന്ന് പിന്മാറിയെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഞാൻ താരിഫുകളിൽ അൽപ്പം കുറവ് നൽകിയാൽ ചൈന 15 മിനിറ്റിനുള്ളിൽ ആ കരാർ അംഗീകരിക്കും. ഇത് താരിഫുകളുടെ ശക്തിയാണ് കാണിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ടിക് ടോക്കിനെ സംരക്ഷിക്കാനുള്ള കരാറില്‍ ഏര്‍പ്പെടാന്‍ ഭരണകൂടം വളരെയധികം കഠിനാധ്വാനം ചെയയ്യുന്നുണ്ട്. ടിക്ടോക്ക് 75 ദിവസത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുകയാണെന്നും ട്രംപ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച ചൈനക്ക് 34 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനത്തിന് പിന്നാലെ യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും പരസ്പരം 34 ശതമാനം തീരുവ ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചു. തന്‍റെ തീരുമാനത്തിൽ ചൈന അസ്വസ്ഥരാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ന്യായവും സന്തുലിതവുമായ വ്യാപാരം ഉറപ്പാക്കുന്നതിന് ഈ താരിഫുകൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.