
വാഷിംഗ്ടണ്‍: തീരുവ യുദ്ധംകൊണ്ട് ലോകത്തെ ഞെട്ടിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. തീരുവകള്‍ ചുമത്തിയ ശേഷം വ്യാപാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ യൂറോപ്യന്‍ നേതാവ് കൂടിയാണ് മെലോനി. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി ജോര്‍ജിയ ഇറ്റലിയിലും ചര്‍ച്ച നടത്തും.
തന്നെ കാണാനെത്തിയ മെലോനിയെ പ്രശംസകൊണ്ട് മൂടാനും ട്രംപ് മറന്നില്ല.
തനിക്കിവളെ വളരെയധികം ഇഷ്ടമാണെന്നും ജോര്‍ജിയ മികച്ച പ്രധാനമന്ത്രിയാണെന്നും ഇറ്റലിയെ മികച്ച രീതിയില്‍ നയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജോര്‍ജിയക്ക് വലിയ കഴിവുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നും ലോകത്തിലെ യഥാര്‍ത്ഥ നേതാക്കളില്‍ ഒരാളാണ് അവരെന്നും യുഎസിനും അവരുമായി മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവെ ജോര്‍ജിയ മെലോനി സാന്നിധ്യത്തിലായിരുന്നു ഈ പ്രശംസ.
വ്യാഴാഴ്ചയാണ് മെലോനി വാഷിംഗ്ടണിലെത്തിയത് സന്ദര്‍ശിച്ചത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള നിലവിലെ വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കയറ്റുമതിയില്‍ 20 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തെ ജോര്‍ജിയ മെലോനി അപലപിച്ചിരുന്നു. പിന്നാലെ ഈ നീക്കം 90 ദിവസത്തേക്ക് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.