‘ട്രംപ് വിരുദ്ധത നിങ്ങളുടെ ഡിഎൻഎയിലും രക്തത്തിലുമുണ്ട്’; ചോദ്യങ്ങൾ ചോദിച്ചതിന് മാധ്യമങ്ങളെ വിരട്ടി യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടണ്‍: അമേരിക്ക ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ സൈനികാക്രമണത്തിന്‍റെ വിജയത്തെ മാധ്യമങ്ങൾ മനഃപൂർവം ഇകഴ്ത്തിക്കെട്ടുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. മാധ്യമപ്രവർത്തകർ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ പ്രവർത്തിക്കുകയാണെന്നും ആരോപിച്ച് അദ്ദേഹം മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു.

“ട്രംപ് വിജയിക്കാൻ ആഗ്രഹിക്കാത്തത് നിങ്ങളുടെ ഡിഎൻഎയിലും രക്തത്തിലുമുണ്ട്, അതിനാൽ അദ്ദേഹത്തിനെതിരെ ആഹ്വാനം ചെയ്യുന്നത് നിങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്,” ജനറൽ ഡാൻ കെയ്‌നിനൊപ്പം പെന്‍റഗണിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹെഗ്‌സെത്ത് പറഞ്ഞു. “നിങ്ങൾക്ക് ഈ ആക്രമണങ്ങളുടെ ഫലപ്രാപ്തിക്കെതിരെ ആഹ്വാനം ചെയ്യേണ്ടിവരുന്നു. ഒരുപക്ഷേ അവ ഫലപ്രദമായില്ലെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവാം.” – അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ സൈനികാക്രമണം ഇറാനിയൻ ആണവകേന്ദ്രങ്ങളെ പൂർണ്ണമായും തകർത്തു എന്ന ട്രംപിന്‍റെ വാദത്തിന് വിരുദ്ധമായി, ആക്രമണങ്ങൾ ഇറാന്‍റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ മാത്രം പിന്നോട്ട് കൊണ്ടുപോയിരിക്കാമെന്ന് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയുടെ (DIA) ചോർന്ന പ്രാഥമിക റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

More Stories from this section

family-dental
witywide