ട്രംപ് എഫക്ടിൽ വിമാനത്താവളങ്ങളിൽ ആകെ ആശങ്ക, പേടിപ്പെടുത്തുന്നുവെന്ന് തുറന്ന് പറഞ്ഞ് യാത്രക്കാർ; ട്രാവൽ ബാൻ വലിയ ആശങ്കയായി മാറുന്നു

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ യാത്രാ നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത് പല യാത്രക്കാരെയും അപ്രതീക്ഷിതമായി ബാധിച്ചു. യുഎസ് വിമാനത്താവളങ്ങളിൽ കുടിയേറ്റക്കാർക്കും സന്ദർശകർക്കും പുതിയ ആശങ്കകൾ സൃഷ്ടിക്കുകയും ചെയ്തു.
ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിൽ, ടെർമിനൽ 4-ൽ എത്തിയ യാത്രക്കാരും അവരെ കാത്തിരുന്നവരും ഈ നയപരമായ മാറ്റത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

അഡ്മിനിസ്ട്രേഷന്‍റെ യുഎസ് അതിർത്തികൾ കർശനമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഏകദേശം 20 രാജ്യങ്ങളിൽ നിന്നുള്ള വിസകൾക്കും പ്രവേശനത്തിനും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതുക്കിയ യാത്രാ വിലക്കിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ടെർമിനലിലെ അറൈവൽസ് ഏരിയയിലുണ്ടായിരുന്ന ഡസൻ കണക്കിന് ആളുകൾ പ്രതികരിച്ചു. പുതുക്കിയ നിയന്ത്രണങ്ങൾ പ്രധാനമായും തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാരെയാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഈ നീക്കം കുടിയേറ്റക്കാർക്കും വിദേശ സന്ദർശകർക്കും പൊതുവായി ഒരു ഭയാനകമായ സന്ദേശം നൽകുന്നുവെന്ന് വിമർശകർ പറയുന്നു.
ഇത് ഭയാനകമാണ്. ഇത് എന്നെ ആശങ്കാകുലനാക്കുന്നു എന്നാണ് ഏകദേശം മൂന്ന് വർഷമായി യുഎസിൽ താമസിക്കുന്ന 33 വയസ്സുകാരനായ റാൻഡി വികസാമ പറയുന്നത്. ഇന്തോനേഷ്യൻ പൗരനായ വികസാമ, തൻ്റെ വിസ പുതുക്കുന്നതിനായി ഈ മാസം അവസാനം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്നും എന്നാൽ വീണ്ടും യുഎസിലേക്ക് വരുമ്പോൾ തന്നെ കാത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തിലാണെന്നും പറഞ്ഞു.

സാധുവായ വിസയുള്ള ചില യാത്രക്കാര്‍ക്ക് അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് അധിക പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രസിന്‍റിന്‍റെ കുടിയേറ്റ നിയന്ത്രണ പ്രചാരണത്തെച്ചൊല്ലി വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തിനിടയിലാണ് ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള നിരോധനവും എത്തിയത്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളിലെത്തുന്നവര്‍ അധിക പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചില പ്രത്യേക പൗരന്മാര്‍ക്ക് യുഎസിലേക്കെത്താനും തിരികെ പോകാനും അനുവാദമുണ്ടെങ്കിലും ഇത്തരം പൗരന്മാര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide