
ഡൊണാൾഡ് ട്രംപിനെതിരെ രണ്ട് ഫെഡറൽ ക്രിമിനൽ കേസുകൾക്ക് നേതൃത്വം നൽകിയ പ്രത്യേക അഭിഭാഷകനായ ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്മെൻ്റിൽ നിന്ന് രാജി വച്ചു. ഈ മാസം അവസാനം ട്രംപ് സ്ഥാനമേൽക്കുന്നതിന് മുമ്പ് നീതിന്യായ വകുപ്പിൽ നിന്ന് രാജി പ്രഖ്യാപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വെളളിയാഴ്ച സ്മിത് രാജി സമർപ്പിച്ചതായി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് പ്രസിഡൻ്റായി വരുന്ന സാഹചര്യത്തിൽ സ്മിത്ത് നീതിന്യായ വകുപ്പിൽ നിന്ന് രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രഹസ്യ രേഖകൾ ട്രംപിൻ്റെ വീട്ടിൽ സൂക്ഷിച്ചു എന്ന കേസിലെ ( ക്ലാസിഫൈഡ് ഡോക്യുമെൻ്റ് കേസ്) കണ്ടെത്തലുകളെക്കുറിച്ചുള്ള സ്മിത്തും ട്രംപും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതകൾ നിലനിന്നരുന്നു.
പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സ്മിത്തിന്റെ രാജി വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നു, മറ്റ് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ ഇത് മുൻകൂട്ടി കണ്ടിരുന്നു. ട്രംപ് കേസുകൾ കൈകാര്യം ചെയ്തതിന് സ്മിത്തിനെതിരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുകയും അദ്ദേഹത്തെ അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് പോലും നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Jack Smith who led 2 criminal cases against Trump Resigned