
റോം: സംഘർഷ മേഖലകളിൽ മാനുഷിക പരിഗണന വേണമെന്നും രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിനോട് ആവശ്യപ്പെട്ടു. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പാപ്പ പറഞ്ഞു. വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വൈസ് പ്രസിഡൻ്റ് ജെഡി വാൻസും പങ്കെടുത്തു.
യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ കൂടിയായ അദ്ദേഹത്തെ വാൻസ് യുഎസ് സന്ദർശിക്കാൻ ക്ഷണിച്ചു. റഷ്യ– യുക്രെയ്ൻ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് വാൻസ്– മാർപാപ്പ കൂടിക്കാഴ്ച. തടവുകാരുടെ കൈമാറ്റം എളുപ്പമാക്കുന്നതിനും റഷ്യ കടത്തിക്കൊണ്ടുപോയ യുക്രെയ്ൻ കുട്ടികളെ തിരികെനൽകുന്നതിനുമുള്ള ശ്രമങ്ങൾ വത്തിക്കാൻ നടത്തുന്നുണ്ട്. സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
JD Vance and Marco Rubio Met with Pope Leo 14