
മയാമി: ലാഭകരമല്ലാത്ത റൂട്ടുകള്‍ ഒഴിവാക്കി ചെലവ് ചുരുക്കാന്‍ തീരുമാനിച്ചതിനാല്‍ ജെറ്റ്ബ്ലൂ എയര്‍വേയ്സ് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസ് നിര്‍ത്തുന്നു. സെപ്റ്റംബര്‍ 3 നാണ് ഇവിടെ അവസാന ജെറ്റ്ബ്ലൂ വിമാനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് മയാമി ഇന്റര്‍നാഷണല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസിലെ മൂന്ന് ഡസനിലധികം നഗരങ്ങളില്‍ ജെറ്റ്ബ്ലൂ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, ജെറ്റ്ബ്ലൂവിന്റെ പ്രധാന കേന്ദ്രമല്ല മയാമി വിമാനത്താവളം. മയാമിയിലേക്ക് ദിവസേന ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമേ സര്‍വ്വീസ് നടത്താറുള്ളൂവെന്ന് ജെറ്റ്ബ്ലൂ വക്താവ് ഡെറക് ഡോംബ്രോവ്‌സ്‌കി പറഞ്ഞു. അതേസമയം, സൗത്ത് ഫ്‌ളോറിഡയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക്, സമീപത്തുള്ള പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ജെറ്റ്ബ്ലൂ തുടര്‍ന്നും സര്‍വീസ് നടത്തും.