ജിനു പുന്നച്ചേരിൽ കെസിഎസ് ഷിക്കാഗോ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ

ഷിക്കാഗോ: കെ സി എസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി ജിനു പുന്നച്ചേരിലിന് ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കെ സി എസിൻ്റെ വിവിധ ബോർഡിലും, കമ്മിറ്റുകളിലും പ്രവർത്തിച്ചിട്ടുള്ള ജിനു എന്തുകൊണ്ടും ഈ സ്ഥാനത്തിന് അനുയോജ്യമായ ഒരു വ്യക്തിയാണ്.

വൈവിധ്യമാർന്ന പ്രവർത്തന പരിചയമുള്ള ജിനുവിൻ്റെ സേവനം കെ സി എസ് ഷിക്കാഗോയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കും.

കെ സി എസ് എക്സിക്യൂട്ടീവ് ജിനുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തൻ്റെ പുതിയ കർമ്മ പദത്തിൽ വളരെയേറെ മുന്നേറാൻ സാധിക്കട്ടെ എന്ന് കെ.സി.എസ്  ജനറൽ സെക്രട്ടറി ഷാജി പള്ളിവീട്ടിലും മറ്റു ഭാരവാഹികളും ആശംസിക്കുകയും ചെയ്തു.



Also Read

More Stories from this section

family-dental
witywide