
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ കാൻസർ രോഗവിവരം പൊതുജനങ്ങളെ അറിയിക്കാൻ വൈകിയതിൽ സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡന്റെ കാൻസർ ബാധ വിഷമിപ്പിക്കുന്നതാണെന്നും എന്നാൽ അതീവ ഗുരുതര ഘട്ടത്തിലേക്ക് എത്തുന്നതിനു മുൻപുതന്നെ രോഗത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമായിരുന്നു എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
ബൈഡൻ അധികാരത്തിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചികിത്സാ ചുമതലയിലുണ്ടായിരുന്ന ഡോക്ടർമാരെ കുറിച്ച് സംശയമുണ്ട്. ആരോ വസ്തുതകൾ മറച്ചുവയ്ക്കുന്നതായും ട്രംപ് ആരോപിച്ചു.
‘‘പൊതുജനങ്ങളെ ഇക്കാര്യം നേരത്തെ അറിയിക്കാത്തതിൽ എനിക്ക് അത്ഭുതമുണ്ട്. എന്തുകൊണ്ടാണ് ഇത്രയും സമയമെടുത്തത്? ഈ അപകടനിലയിലെത്താൻ വർഷങ്ങളെടുക്കും. ഇത് വളരെ സങ്കടകരമായ ഒരു സാഹചര്യമാണ്. എനിക്ക് വളരെ വിഷമമുണ്ട്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കണം. ബൈഡനെ പരിശോധിച്ച ഡോക്ടർമാർ വസ്തുതകൾ പറയുന്നില്ല. അതൊരു വലിയ പ്രശ്നമാണ്’’– ട്രംപ് പറഞ്ഞു.
Joe Biden’s cancer; Trump accuses doctors of hiding facts