ഓക്‌ലഹോമയിൽ 77കാരിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഓക്‌ലഹോമ: 77 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺ ഹാൻസണിന്റെ (61) വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കി. ഈ വർഷം യുഎസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22-ാമത്തെ തടവുകാരനായ ഹാൻസണിനെ മാരകമായ കുത്തിവയ്പ്പിലൂടെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

1999 ഓഗസ്റ്റ് മൂന്നിനാണ് ഹാൻസൺ മാളിൽ നിന്ന് 77 വയസ്സുകാരിയായ മേരി ആഗ്നസ് ബൗൾസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഹാൻസൺ ഈ കുറ്റകൃത്യത്തിന് സാക്ഷിയായ ജെറാൾഡ് തുർമനെയും കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി ട്രംപ് ഭരണകൂടം ഫെബ്രുവരിയിൽ ലൂസിയാനയിലെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് ഹാൻസണിനെ ഓക്‌ലഹോമയിലേക്ക് മാറ്റാൻ അനുമതി നൽകിയിരുന്നു.

More Stories from this section

family-dental
witywide