ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ – 85) കാനഡയില്‍ നിര്യാതനായി

സജി എബ്രഹാം, ന്യൂയോര്‍ക്ക്

ടൊറൊന്റോ (കാനഡ): തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകന്‍ ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ -85) ജൂണ്‍ 18-ാം തീയതി ബുധനാഴ്ച കാനഡയിലെ ടൊറൊന്റോയില്‍ നിര്യാതനായി. ടൊറൊന്റോ സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.

ഭാര്യ: മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍)

മകന്‍: ജെയ്സണ്‍. മകള്‍: ലിസ

മരുമക്കള്‍: ക്രിസ്റ്റീന, റോയ്

പേരക്കുട്ടികള്‍: ക്രിസ്റ്റല്‍, വിക്ടോറിയ, ലൂക്ക്, ആലിയ, മായ

സഹോദരങ്ങള്‍: ജോണ്‍ മാത്യു, മേരി ജോണ്‍, വത്സമ്മ ജോണ്‍, പരേതനായ ജോണ്‍ ജെ ജോണ്‍ (കേരള സന്തോഷ് ട്രോഫി മുന്‍ ക്യപ്റ്റന്‍), ജോണ്‍ ജേക്കബ്, എലിസബത്ത് ജോണ്‍, ജോണ്‍ സാമുവേല്‍.

പൊതുദര്‍ശനവും സംസ്ക്കാരവും: ജൂണ്‍ 27 വെള്ളിയാഴ്ച വൈകീട്ട് 4:00 മണിക്ക് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6) ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്ക്കാരവും നടക്കും.

ലൈവ് സ്‌ട്രീമിംഗ്: https://youtu.be/mN4tIEXgYLE

John Varghese (Kunjumon – 85) passed away in Canada