സൈനിക വിവരങ്ങൾ ചോർത്തുന്ന മാധ്യമപ്രവർത്തകർക്ക് പ്രസ് പാസ് നഷ്ടമാകും; പുതിയ നിയമവുമായി പെന്റഗൺ

വാഷിംഗ്ടൺ: പെന്റഗണുമായി ബന്ധപ്പെട്ട അനുമതിയില്ലാത്ത വിവരങ്ങൾ ശേഖരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് പ്രസ് പാസ് നഷ്ടമാകുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. യുഎസ്എ ടുഡേയ്ക്ക് ലഭിച്ച 17 പേജുള്ള പുതിയ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഈ രേഖയിൽ മാധ്യമപ്രവർത്തകർ ഒപ്പിടേണ്ടതുണ്ട്. അനുമതിയില്ലാത്തതും തരംതിരിക്കാത്തതുമായ വിവരങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നത് നിയമലംഘനമാണ്. പെന്റഗൺ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള “പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം” മാധ്യമപ്രവർത്തകരുടെ പ്രസ് പാസ്സ് റദ്ദാക്കുന്നതിന് കാരണമാകും.

ദേശീയ സുരക്ഷാ വിവരങ്ങൾ, തരംതിരിക്കാത്തതും എന്നാൽ അതീവ പ്രാധാന്യമുള്ളതുമായ വിവരങ്ങൾ എന്നിവ അനുമതിയില്ലാതെ ശേഖരിക്കാനോ കൈവശം വെക്കാനോ ശ്രമിച്ചാൽ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രേഖയിൽ പറയുന്നു.

More Stories from this section

family-dental
witywide