ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായി ജെ.പി.നദ്ദക്ക് പകരക്കാരനെത്തുന്നു, പുതിയ നിയമനം ബിഹാർ മന്ത്രി നിതിൻ നബീന്

ന്യൂഡൽഹി: ബിഹാർ മന്ത്രി നിതിൻ നബീനെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. നിലവിലെ പാർട്ടി മേധാവി ജെ പി നദ്ദയ്ക്ക് പകരക്കാരനായാണ് നിതിൻ നബീനെത്തുന്നത്. ബിജെപി പാർലമെന്ററി ബോർഡാണ് തീരുമാനം എടുത്തത്, ഉടൻ തന്നെ ഇത് പ്രാബല്യത്തിൽ വരുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് നിയമന പ്രഖ്യാപനം വന്നത്. “ബിഹാർ സർക്കാരിന്റെ മന്ത്രിയായ നിതിൻ നബീനെ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിജെപി പാർലമെന്ററി ബോർഡ് നിയമിച്ചു,” – വിജ്ഞാപനത്തിൽ പറയുന്നു. ബംഗാൾ, അസം, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട ചുമതലയും നബീനാണ്.

ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. നിലവിലെ പ്രസിഡന്റ് ജെ.പി.നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു. നദ്ദയെ വർക്കിങ് പ്രസിഡന്റായി 2019ലാണ് നിയമിച്ചത്. അന്ന് അമിത് ഷാ കേന്ദ്രമന്ത്രിയായിരുന്നു. 2020ൽ നദ്ദ ദേശീയ പ്രസിഡന്റായി. നിലവിൽ കേന്ദ്ര ആരോഗ്യമന്ത്രിയാണ് നദ്ദ.

JP Nadda to be replaced as BJP national working president, Bihar minister Nitin Nabin gets new appointment.

More Stories from this section

family-dental
witywide