പോർട്ട്‌ലാൻഡിലേക്ക് നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ ജഡ്ജി വീണ്ടും തടഞ്ഞു

ട്രംപ് ഭരണകൂടം പോർട്ട്ലാൻഡിലേക്ക് നാഷണൽ ഗാർഡ് സേനയെ വിന്യസിക്കുന്നത് ഫെഡറൽ ജഡ്ജി കരിൻ ഇമ്മർഗട്ട് താൽക്കാലികമായി നിരോധിച്ചു. ഈ വിലക്ക് വെള്ളിയാഴ്ച വരെ തുടരും. പ്രതിഷേധങ്ങൾക്കിടെ വലിയ നാശനഷ്ടമോ ഗുരുതര പരിക്കുകളോ ഉണ്ടായിട്ടില്ല. കൂടുതലും പ്രതിഷേധക്കാരും എതിർ പ്രക്ഷോഭക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളായിരുന്നു. പ്രതിഷേധങ്ങൾ നിയന്ത്രണാതീതമായതായി എന്ന് തെളിയിക്കുന്ന തെളിവുകളൊന്നും കോടതിക്ക് മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നും ജഡ്ജി വ്യക്തമാക്കി.

സെപ്റ്റംബറിൽ സേന വിന്യസിക്കുന്നതിനെതിരെ സംസ്ഥാനം കേസ് ഫയൽ ചെയ്തിരുന്നു. ഫെഡറൽ നിയമപ്രകാരം ആഭ്യന്തരമായി സൈനികരെ വിന്യസിക്കാമോ എന്നതിനെക്കുറിച്ച് മൂന്ന് ദിവസത്തെ വിചാരണയ്ക്കു ശേഷം ഈ ഉത്തരവാണ് പുറപ്പെടുവിച്ചത്.അതേസമയം ഡെമോക്രാറ്റികിൻ്റെ നേതൃത്വത്തിലുള്ള പോർട്ട്ലാൻഡ്, ചിക്കാഗോ തുടങ്ങിയവ നഗരങ്ങൾ ട്രംപ് ഭരണകൂടത്തിന്റെ സൈനിക വിന്യാസ തീരുമാനത്തെ നിയമപരമായി വെല്ലുവിളിച്ചു വരികയാണ്. സംസ്ഥാനങ്ങളുടെ സ്വാധീനം ലംഘിക്കുന്ന തരത്തിലാണ് ഈ നീക്കമെന്നാണ് അവർ ആരോപിക്കുന്നത്. ട്രംപ് ഭരണകൂടം നിയമപരമായ നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി ഒക്ടോബറിലും സമാന ഉത്തരവുകൾ നൽകിയിരുന്നു.

Judge again blocks Trump administration from deploying National Guard troops to Portland

More Stories from this section

family-dental
witywide