
വാഷിംഗ്ടൺ: കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാൻ യുഎസ് സൈന്യത്തെ ഉപയോഗിച്ചതിലൂടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഫെഡറൽ നിയമം ലംഘിച്ചുവെന്ന് യുഎസ് ഫെഡറൽ കോടതി വിധി. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ചാൾസ് ബ്രെയറാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
ലോസ് ആഞ്ചലസിൽ ഈ വർഷം നടന്ന കുടിയേറ്റ വേട്ടയുടെ ഭാഗമായി ഫെഡറൽ ഏജന്റുമാർക്ക് സംരക്ഷണം നൽകാൻ കാലിഫോർണിയ നാഷണൽ ഗാർഡിനെയും യുഎസ് മറൈൻസിനെയും ഉപയോഗിച്ചത് ‘പോസ് കോമിറ്റാറ്റസ് ആക്ട്’ എന്ന 19-ാം നൂറ്റാണ്ടിലെ നിയമത്തിന്റെ ലംഘനമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ആഭ്യന്തര നിയമ നിർവ്വഹണ ആവശ്യങ്ങൾക്കായി സൈന്യത്തെ ഉപയോഗിക്കുന്നത് ഈ നിയമം കർശനമായി നിരോധിക്കുന്നു.
കഴിഞ്ഞ മാസം ട്രംപിന്റെ സൈനിക വിന്യാസത്തെക്കുറിച്ച് ജഡ്ജി ബ്രെയർ വിശദമായ വിചാരണ നടത്തിയിരുന്നു. കാലിഫോർണിയ, ഇല്ലിനോയിസ് തുടങ്ങിയ നഗരങ്ങളിലേക്ക് നാഷണൽ ഗാർഡ് അംഗങ്ങളെ അയയ്ക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതിനിടെയാണ് ഈ വിധി വന്നത്