സംസ്ഥാനത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍ എസ് മാധവന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശങ്കരപ്പിള്ള ശ്രദ്ധേയനായത്. ‘കെ ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ’ എന്ന പുസ്തകത്തിന് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.

1947-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച അദ്ദേഹം ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻ്റ് എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് കൊല്ലം എസ്എൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലായി വിരമിച്ചു.

More Stories from this section

family-dental
witywide