പ്രതിഷേധം ഫലം കണ്ടില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി, സണ്ണി ജോസഫ് പുതിയ പ്രസിഡന്റ്, ഷാഫി അടക്കം വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റി. പ്രതിഷേധങ്ങൾക്കും മാറ്റരുതെന്ന പോസ്റ്ററുകൾക്കും ഇടയിലാണ് തീരുമാനം. പുതിയ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തു. യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിനെയും തെരഞ്ഞെടുത്തു. ഷാഫി പറമ്പിലിനേയും വിഷ്ണുനാഥിനേയും എ പി അനിൽ കുമാറിനെയും കെ പി സി സി വൈസ് പ്രസിഡന്റുമാരാക്കി. സുധാകരനെ എ ഐ സി സി പ്രവർത്തക സമിതിയിൽ ക്ഷണിതാവാക്കി.

More Stories from this section

family-dental
witywide