‘കുഞ്ഞുങ്ങള്‍ പട്ടിണികിടക്കുമ്പോഴും ബാള്‍റൂമിലാണ് ട്രംപിന്റെ ശ്രദ്ധ’ രൂക്ഷവിമര്‍ശനവുമായി കമലാ ഹാരിസ്

വാഷിംഗ്ടണ്‍ : ഷട്ട്ഡൗണ്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. വൈറ്റ് ഹൗസില്‍ 300 മില്യണ്‍ ഡോളറിന്റെ പുതിയ ബാള്‍റൂം നിര്‍മ്മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെയാണ് കമല കടന്നാക്രമിച്ചത്.

നിലവിലുള്ള സര്‍ക്കാര്‍ അടച്ചുപൂട്ടലിനിടെ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഭക്ഷ്യസഹായം നല്‍കുന്ന SNAP പ്രോഗ്രാം നിര്‍ത്തലാക്കാനൊരുങ്ങുന്ന ട്രംപ് കോടികള്‍ മുടക്കി വൈറ്റ്ഹൗസില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കമല ചൂണ്ടിക്കാട്ടി. ട്രംപ് ജീവിതത്തേക്കാള്‍ ആഡംബരത്തിന് മുന്‍ഗണന നല്‍കുന്നുവെന്നാണ് ദി വീക്ക്ലി ഷോ വിത്ത് ജോണ്‍ സ്റ്റുവര്‍ട്ട് പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോള്‍ കമല ഹാരിസ് ആരോപിച്ചത്. ”ഈ വ്യക്തി തന്റെ സമ്പന്നരായ സുഹൃത്തുക്കള്‍ക്കായി ഒരു ബോള്‍റൂം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു, അതേസമയം SNAP ആനുകൂല്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കാന്‍ പോകുകയാണ്. കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കാന്‍ പോകുന്നു എന്ന വസ്തുതയ്ക്ക് നേരെ ട്രംപ് കണ്ണടയ്ക്കുന്നു”- കമല പൊട്ടിത്തെറിച്ചു.

Kamala Harris explodes over Donald Trump’s $300 million ballroom

More Stories from this section

family-dental
witywide